|    Dec 12 Tue, 2017 11:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

Published : 21st July 2016 | Posted By: sdq

കൊണ്ടോട്ടി: ഹജ്ജ് തീര്‍ത്ഥാടകരുടെ സഹായികളായി മക്കയിലേക്ക് അയക്കുന്ന ഹജ്ജ് വോളന്റിയര്‍മാര്‍(ഖാദിമുല്‍ ഹുജ്ജാജ്)ക്ക് പരിശീലനം നല്‍കി. മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലാണ് പരിശീലന ക്ലാസുകള്‍ നടന്നത്. തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നടപടികളുണ്ടാവുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഡോ. ഇഫ്തികര്‍ അഹ്മദ് ജാവേദ്, ഡോ. ഫിറോസ ബാനു എന്നിവര്‍ ട്രെയ്‌നിങ് ക്ലാസിന് നേതൃത്വം നല്‍കി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആതാവുര്‍ റഹ്മാന്‍, ഹജ്ജ് കൗണ്‍സില്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ യാത്രാ നിര്‍ദേശങ്ങള്‍ നല്‍കി. കേരളത്തില്‍ നിന്ന് 50 പേരെയാണ് ഇത്തവണ വോളന്റിയര്‍മാരായി തിരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക