|    Jul 28 Fri, 2017 8:40 pm
FLASH NEWS
Home   >  News now   >  

വോട്ട് പെട്ടിയിലായി; ഡീസലിനും പെട്രോളിനും വിലകൂട്ടി

Published : 17th May 2016 | Posted By: sdq

petrol-oil-prices

കേരളവും തമിഴ്‌നാടും അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഡീസലിനും പെട്രോളിനും വിലകൂട്ടി. ഡീസല്‍ ലിറ്ററിന് 1.26 രൂപയും പെട്രോളിന് 83 പൈസയും കൂട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ധന വിലകൂട്ടുന്നത്.
മെയ് ആദ്യ വാരം പെട്രോള്‍ ലിറ്ററിന് ഒരു രൂപ 06 പൈസയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുണ്ടായ വര്‍ധനവും ഡോളര്‍-രൂപ വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നത്.

ഇതോടെ, ഇന്നലെ അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 63.02 രൂപയും 51.67 പൈസയുമായി വര്‍ധിച്ചു. മറ്റു നഗരങ്ങളില്‍ നികുതിയിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് വ്യത്യാസമുണ്ടാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക