|    Sep 23 Sun, 2018 10:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ട് നേടാന്‍ ബിജെപി നേതാക്കള്‍ക്ക് ഉപദേശം കൊടുത്ത് മധ്യപ്രദേശ് ഗവര്‍ണര്‍

Published : 29th April 2018 | Posted By: kasim kzm

സത്‌ന: എങ്ങനെ വോട്ട് നേടാമെന്ന് ഉപദേശിക്കുന്ന മധ്യപ്രദേശ് ഗവര്‍ണറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുന്നു. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നിന്ന് എങ്ങനെ വോട്ട് നേടാം എന്ന പാഠമാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ബിജെപി നേതാക്കള്‍ക്കു നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളെ ദത്തെടുക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് വോട്ട് നേടാന്‍ സാധിക്കൂവെന്ന് ബെന്‍ പറയുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ചിത്രകൂടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നേതാക്കള്‍ക്ക് ഗവര്‍ണര്‍ വക ഉപേദശം. മറ്റുള്ളവരോടു ചര്‍ച്ച ചെയ്ത് പ്രചാരണം നടത്തണമെന്നും ബെന്‍ സത്‌ന മേയര്‍ മംത പാണ്ഡെയോടും മറ്റു നേതാക്കളോടുമായി പറയുന്നു. അങ്കണവാടിയില്‍ നിന്നു ധാരാളം കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്നു പാണ്ഡെ മറുപടിയും നല്‍കുന്നുണ്ട്. ഗ്രാമീണര്‍ക്കൊപ്പം ചെലവഴിക്കുക. കുട്ടികളെ സംരക്ഷിക്കുക. എന്നാല്‍, നിങ്ങള്‍ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കും. എങ്കില്‍ മാത്രമേ 2022നെ കുറിച്ച് നരേന്ദ്ര ഭായിക്കുള്ള (നരേന്ദ്രമോദി) സ്വപ്‌നം പൂവണിയൂവെന്നും ബെന്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss