|    Jan 24 Tue, 2017 8:51 pm
FLASH NEWS

വോട്ട് ചെയ്തും ചെയ്യാതെയും സിനിമാ താരങ്ങള്‍

Published : 6th November 2015 | Posted By: SMR

തൃശൂര്‍: ചില പോളിങ് ബൂത്തുകള്‍ക്ക് തിളക്കമേറുന്നത് താര സാന്നിധ്യങ്ങളിലൂടെയാണ്. ചിലരുടെ അസാന്നിധ്യങ്ങളും ശ്രദ്ധേയമാവുന്നു. ഒരു വോട്ടും മുടക്കാത്ത തൃശൂരിന്റെ സ്വന്തം ജയരാജ് വാര്യര്‍ ദേവമാത സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
എംപി കൂടിയായ ഇന്നസെന്റ് ഇത്തവണ വോട്ട് ചെയ്തില്ല. ചികില്‍ാര്‍ത്ഥം അദ്ദേഹം ഡല്‍ഹിയിലാണ്. മഞ്ജുവാര്യര്‍ ബാങ്കോക്കിലായതിനാല്‍ വോട്ട് ചെയ്യാനായില്ല. കലാഭവന്‍ മണിയും ഇത്തവണ വോട്ടു ചെയ്യാനെത്തിയില്ല. പക്ഷേ അപകടത്തില്‍പ്പെട്ട മകന്‍ സിദ്ധാര്‍ഥിനെ പരിചരിക്കുന്നതിനിടയിലും പ്രിയതാരം കെപിഎസി ലളിത വോട്ടു ചെയ്യാന്‍ എങ്കക്കാട്ടുള്ള പോളിംഗ് ബൂത്തിലെത്തി. നടി ലിയോണ ലിഷോയ് കൂര്‍ക്കഞ്ചേരി എസ് എന്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. നടന്‍ സുനില്‍ സുഗത എല്ലാ പ്രാവശ്യവും വോട്ട് ചെയ്യുന്ന വ്യക്തിയാണ്.
പടിഞ്ഞാറേകോട്ട സെന്റ് ആന്‍സ് സ്‌കൂളിലാണ് അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു ഇരിങ്ങാലക്കുടയിലും നടന്‍ ഇര്‍ഷാദ് കേച്ചേരിയിലും വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും വോട്ട് മറക്കാത്ത വ്യക്തിയാണ് ഇര്‍ഷാദ്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലാണ് തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ താരനിര വോട്ട് ചെയ്തും ചെയ്യാതെയുമിരിക്കുമ്പോള്‍ കന്നിവോട്ട് കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ജയശ്രീ. ഒരു വോട്ടും മുടക്കാത്ത മാള അരവിന്ദന്റെ സ്മരണയിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക