|    Mar 30 Thu, 2017 8:12 pm
FLASH NEWS

വോട്ടെണ്ണല്‍ ഇന്ന്

Published : 18th May 2016 | Posted By: swapna en

result

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന്
രാവിലെ 8 മണി മുതല്‍ ആരംഭിക്കും. മുഴുവന്‍ നിയോജകമണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒരേസമയമാണ് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും.ആദ്യഫലസൂചനകള്‍ 8.15 ഓടെ അറിയാനാകും. സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേതുള്‍പ്പെടെ പരമാവധി 15 മേശകളുണ്ടായിരിക്കും. വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. 30 മിനിറ്റിനു ശേഷം മറ്റു മേശകളില്‍ യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വോട്ടുകളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ www.ceo.kerala. gov.in പൊതുജനങ്ങള്‍ക്കായി തല്‍സമയം ലഭ്യമാവും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day