|    Jul 28 Fri, 2017 6:39 am
FLASH NEWS

വോട്ടെണ്ണല്‍ കനത്ത പോലിസ് സുരക്ഷയില്‍

Published : 6th November 2015 | Posted By: SMR

കൊടുവള്ളി: കനത്ത പോലിസ് സുരക്ഷയില്‍ ശനിയാഴ്ച വോട്ടെണ്ണല്‍. കൊടുവള്ളി നഗരസഭുടെ വോട്ടെണ്ണല്‍ കേന്ദ്രം കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്കാണ് ആരംഭിക്കുക. രണ്ടു റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രണ്ടു ടേബിളിലായാണ് വോട്ടെണ്ണല്‍. ഒന്നു മുതല്‍ 18വരെ ഡിവിഷനുകള്‍ ഒന്നാം ടേബിളിലും 19 മുതല്‍ 36 വരെ രണ്ടാം ടേബിളിലുമാണ് നടക്കുക. വോട്ടെണ്ണല്‍ ദിവസമായ ശനിയാഴ്ച രാവിലെ ആറു മുതല്‍ അഞ്ചു ദിവസത്തേക്ക് കോഴിക്കോട് റൂറല്‍ ജില്ലാ പരിധിയില്‍ പോലിസ് ആക്ട് 78,79 പ്രകാരം റൂറല്‍ പോലിസ് സൂപ്രണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതുപ്രകാരം പൊതുയോഗം, പ്രകടനം, ഘോഷയാത്ര എന്നിവ നടത്തുന്നതിനും പ്രകടനത്തിന്റെ റൂട്ട്, സമയം, പങ്കെടുക്കുന്നവരുടെ എണ്ണം എന്നിവ അറിയിച്ച് പോലിസില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം. വോട്ടെണ്ണല്‍കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചതായും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക