|    Dec 14 Fri, 2018 4:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ടെണ്ണലിന് യന്ത്രം: ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി

Published : 28th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ യന്ത്രം (ടോട്ടലൈസര്‍) ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. മനുഷ്യാധ്വാനവും പണവും ലാഭിക്കാമെന്നും വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ യന്ത്രത്തിന്റെ സഹായം തേടാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
14 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ ഒരുമിച്ച് എണ്ണാന്‍ ടോട്ടലൈസറിന് കഴിയും. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഒരേ സമ്മതിദായകപ്പട്ടിക വേണമെന്നും ടോട്ടലൈസര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss