|    Jan 19 Thu, 2017 8:41 pm
FLASH NEWS

വോട്ടെടുപ്പിനിടെ 8 പേര്‍ കുഴഞ്ഞുവീണു മരിച്ചു

Published : 3rd November 2015 | Posted By: swapna en

കാസര്‍കോട്/കണ്ണൂര്‍/വടകര/കൊല്ലം: വോട്ടെടുപ്പിനിടെ റിട്ട. വില്ലേജ് ഓഫിസറും വ്യാപാരിയുമടക്കം എട്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് സംഭവങ്ങള്‍. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ശ്രീകണ്ഠാപുരം സ്വദേശിയുമായ റിട്ട. വില്ലേജ് ഓഫിസര്‍ സി സി പത്മനാഭനാണ് (59) മരിച്ചത്. കുഡ്‌ലുവിലെ ഹോട്ടലില്‍ നിന്നു ചായ കുടിച്ച് ബൂത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത ഡോക്ടറുടെ വീട്ടില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട്ടെ പനത്തടിയില്‍ ബിജെപി ബൂത്ത് ഏജന്റ് സുധീഷ് (28) കുഴഞ്ഞുവീണു മരിച്ചു. ബൂത്തില്‍ നിന്ന് പുറത്തേക്കു വന്ന് തളര്‍ന്നുവീണ സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാനഗറില്‍ ഗവ. കോളജ് ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ വ്യാപാരി സമീറാ(35)ണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ബിഗ്ബസാറിനു സമീപത്തെ മര്‍ജ ഫാന്‍സിക്കട ഉടമയാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: സഫ, മര്‍വ, അര്‍ഫ. പത്മനാഭന്റെ പിതാവ് ശ്രീകണ്ഠാപുരത്തെ പി നാരായണന്‍ നായര്‍. മാതാവ്: ജാനകിയമ്മ. ഭാര്യ: ഉഷാകുമാരി. മക്കള്‍: അരുണ്‍ (കെഎപി ട്രെയിനിങ്, മാങ്ങാട്ട്), ആര്യ (ബിഡിഎസ് വിദ്യാര്‍ഥിനി, മംഗളൂരു). സുധീഷിന്റെ പിതാവ് ഗോവിന്ദന്‍. മാതാവ്: നാരായണി. സഹോദരങ്ങള്‍: സുനിത, അനിത. കോഴിക്കോട് വടകരയ്ക്കടുത്ത് വോട്ട് ചെയ്യാനെത്തിയ വൃദ്ധ പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ യുപി സ്‌കൂളിലാണ് സംഭവം.

പള്ളിത്താഴ കാഞ്ഞാന്റെതാഴെ അയിശു (88) ആണ് മരിച്ചത്. രണ്ടാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ പോളിങ് സ്റ്റേഷനില്‍ കയറിയ അയിശു കുഴഞ്ഞുവീഴുകയായിരുന്നു. മക്കള്‍: കെ ടി സി കുഞ്ഞമ്മദ് (ചോറോട് പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്), മഹ്മൂദ്, അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍, മുസ്തഫ, സുബൈദ. മരുമക്കള്‍: ഹാഷിം, ജമീല, സുബൈദ, നബീസ, നസീമ, സക്കീന. കണ്ണൂര്‍ ന്യൂമാഹി പെരിങ്ങാടി ഏഴാം വാര്‍ഡിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങാടി ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വേലായുധന്‍മെട്ടയിലെ പവി അച്ചൂട്ടി (78) ആണ് മരിച്ചത്. ഭാര്യ: ലീല. മക്കള്‍: സുരേന്ദ്രന്‍, പുഷ്പ, അനില്‍കുമാര്‍, സുനില, ഷൈമ. കൊട്ടാരക്കരയിലെ വെണ്ടാര്‍ തെക്കേടത്ത് കിഴക്കതില്‍ റിട്ട. പ്രധാനാധ്യാപകന്‍ വാസുദേവന്‍പിള്ള (84), മങ്ങാട് അറുനൂറ്റിമംഗലം കിഴക്കേകുഴിവിള വീട്ടില്‍ ബാലകൃഷ്ണപിള്ള (75), കുന്തലത്താഴം ഗുരുദേവ നഗറില്‍ ദേവരാജന്‍ (60) എന്നിവരാണ് കൊല്ലത്ത് കുഴഞ്ഞുവീണു മരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക