|    May 29 Mon, 2017 1:27 pm
FLASH NEWS

വോട്ടു വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി

Published : 3rd May 2016 | Posted By: SMR

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടു വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് വോട്ടു വണ്ടി പര്യടനം നടത്തുന്നത്. വോട്ടുവണ്ടിയില്‍ വോട്ടിങ് മെഷീനും വിവിപാറ്റ് മെഷീനുമുണ്ട്.
പൊതുജനങ്ങളെ വോട്ട് ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതിനും വോട്ട് ചെയ്യുന്നതിലുള്ള സംശയനിവാരണങ്ങള്‍ക്കുമായാണ് വോട്ട് വണ്ടി എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്.
രണ്ടു ദിവസങ്ങളിലായി പര്യടനം നടത്തിയ വോട്ട് വണ്ടി ഇന്ന് കോങ്ങാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. കോങ്ങാട് മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ പര്യടനം നടത്തും. മുണ്ടൂര്‍, കോങ്ങാട്, പറളി, കേരളശ്ശേരി, കരിമ്പ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. ഉച്ചകഴിഞ്ഞ് വൈകീട്ട് മൂന്നുമുതല്‍ രാത്രി എട്ട് വരെ വോട്ടുവണ്ടി കാഞ്ഞിരപ്പുഴ, തച്ചമ്പാറ, മണ്ണാര്‍ക്കാട് ടൗണ്‍, അലനല്ലൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും.
വോട്ടിങ് മെഷീന്‍ കാണുന്നതിനും വോട്ടു ചെയ്തു നോക്കുന്നതിനും ധാരാളം പേര്‍ വോട്ടുവണ്ടി സന്ദര്‍ശിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day