|    Sep 26 Tue, 2017 11:24 am

വോട്ടുബാങ്ക് ലക്ഷ്യംവച്ച് കളിക്കേണ്ട ഒന്നല്ല ഏക സിവില്‍കോഡ്: സാദിഖലി

Published : 9th November 2016 | Posted By: SMR

മലപ്പുറം: രാഷ്ട്രീയമോ വോട്ടുബാങ്കോ ലക്ഷ്യം വച്ച് കളിക്കേണ്ട ഒന്നല്ല ഏക സിവില്‍കോഡെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വനിതാ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകീകൃത സിവില്‍ കോഡ്; അകവും പുറവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.  വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമായി മുന്നോട്ട് പോവുന്ന സമൂഹം ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഏതൊരു വ്യക്തിക്കും അവന്റെ വിശ്വാസത്തിനനുസൃതമായി ജീവിക്കാന്‍ സാധിക്കണം. ഭരണഘടന അതിന് സ്വാതന്ത്യം നല്‍കുന്നുണ്ട്. അവയെ മുറിവേല്‍പിക്കുന്ന തരത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിക്കൂട. മഹാന്‍മാരായ  മനുഷ്യ സ്‌നേഹികളാണ് ഇന്ത്യന്‍ ഭരണ ഘടനക്ക് രൂപം കൊടുത്തത്. ആ മനുഷ്യ സ്‌നേഹികളെ കാണാതെ ഇന്നത്തെ ഭരണാധികാരികള്‍ മുന്നോട്ട് പോവുന്നത് അപകടകരമാണ്. ശരീഅത്ത് വിവാദം ഇതിന് മുമ്പും പൊട്ടിപുറപ്പെട്ടിരുന്നു. എന്നാല്‍ അന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ശക്തമായി പ്രതികരിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളും അതിനെ എതിര്‍ക്കാന്‍ തയ്യാറായി വന്നു. ആ പോരാട്ടം ഇന്ത്യന്‍ പാര്‍ലെന്റിന്റെ കണ്ണ് തുറപ്പിച്ചു. മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കൈക്കടത്തുന്ന രീതി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഇതിനെതിരായി ജാതി മത ഭേതമന്യേ ഭാരത ജനത ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഷേധത്തിന് മുന്നില്‍ ഭരണകൂടം മൗനികളാവേണ്ടി വരുമെന്നും തങ്ങള്‍ ഒര്‍മിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക