|    Jul 21 Sat, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ടുകള്‍ക്കല്ല, വികസനത്തിനാണ് മുന്തിയ പരിഗണന : പ്രധാനമന്ത്രി

Published : 24th September 2017 | Posted By: fsq

 

ഷഹന്‍ഷാപൂര്‍: ബിജെപിയുടെ രാഷ്ട്രീയം വോട്ട് പിടിക്കാനല്ലെന്നും രാഷ്ട്രത്തിന്റെ വികസനത്തിനാണു പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശു ആരോഗ്യമേള പദ്ധതിയുടെ ഉദ്ഘാടന ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തന്റെ ലോക്‌സഭാ നിയോജക മണ്ഡലമായ വാരണാസിയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു മോദി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കള്ളപ്പണം, അഴിമതി എന്നിവയ്‌ക്കെതിരേ പൊരുതുകയാണെന്നും സത്യസന്ധരല്ലാത്തവര്‍ നടത്തിയ കൊള്ളകളാണു രാജ്യത്തെ ദരിദ്രര്‍ കഷ്ടപ്പെടുന്നതിന് ഇടയാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss