|    Nov 19 Mon, 2018 6:50 pm
FLASH NEWS
Home   >  National   >  

വോട്ടിങ് യന്ത്രത്തെ അനുകൂലിച്ച് സിപിഎം

Published : 3rd August 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ സംവിധാനത്തെ തള്ളി സിപിഎം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍17 പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നതിനിടേയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് സിപിഎം അറിയിച്ചു. ബാലറ്റ് പേപ്പര്‍ സംവിധാനം തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നാണ് പിബി വിലയിരുത്തല്‍.
വോട്ടിങ് യന്ത്രത്തില്‍ ആശങ്കയുണ്ടെങ്കിലും വിവിപാറ്റ് സംവിധാനമുള്ളത് സുരക്ഷിതത്വമാണെന്നുമാണ് സിപിഎം പ്രതികരണം. ബാലറ്റ് പേപ്പര്‍ സംവിധാനത്തില്‍ ഇലക്ഷന്‍ നടത്താന്‍ ഒരുങ്ങിയാല്‍ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നും പിബി വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച കമ്മീഷനെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെറക് ഒബ്രിയന്‍ അറിയിച്ചിരുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടേയാണ് സിപിഎമ്മിന്റെ മലക്കംമറിച്ചില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss