|    Aug 14 Tue, 2018 11:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ടിങ് മെഷീന്‍ : വിമര്‍ശനങ്ങള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

Published : 4th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെപ്പറ്റി വിമര്‍ശനങ്ങള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി സംബന്ധിച്ച പരാതികളില്‍ തീരുമാനമാവുന്നതു വരെയാണ് രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റു സംഘടനകളും വ്യക്തികളും സാമൂഹിക മാധ്യമങ്ങളിലൂടെ പോലും ഇവിഎമ്മുകളെപ്പറ്റി വിമര്‍ശനം ഉന്നയിക്കരുതെന്ന രണ്ടംഗ ഹൈക്കോടതി ബെഞ്ചിന്റെ വിധി.ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യത്തെ മോശമായി ബാധിക്കുമെന്നു ഹൈക്കോടതി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമാക്കി കണക്കാക്കാന്‍ സാധിക്കുകയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി താല്‍ക്കാലികമായെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിസന്ധിയില്‍ നിന്നു മോചിപ്പിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss