|    Dec 13 Wed, 2017 2:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ടിങ് മെഷീനിലെ കൃത്രിമം: മായാവതി കോടതിയിലേക്ക്

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി കോടതിയെ സമീപിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ബിജെപി ജയിച്ചത് വോട്ടിങ് മെഷീനില്‍ കൃത്രിമം കാട്ടിയാണെന്നും അവര്‍ ആരോപിച്ചു. മൂന്നു ദിവസത്തിനകം ഈ വിഷയം ഉന്നയിച്ച് കോടതിയെ സമീപിക്കും. എന്നാല്‍, മായാവതിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന അവരുടെ ആവശ്യവും കമ്മീഷന്‍ തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക