|    May 24 Wed, 2017 7:55 am
FLASH NEWS

വോട്ടവകാശം പവിത്രം; അതു പാഴാക്കരുത്: ടി പത്മനാഭന്‍

Published : 20th April 2016 | Posted By: SMR

കണ്ണൂര്‍: വോട്ടവകാശം പവിത്രമാണെന്നും അത് ഒരിക്കലും പാഴാക്കരുതെന്നും കഥാകാരന്‍ ടി പത്മനാഭന്‍.
വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ ഞാന്‍ മെയ് 16നു വോട്ട് ചെയ്യും, നിങ്ങളും ചെയ്യണമെന്ന് അപേക്ഷിക്കുന്നു എന്നെഴുതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്യുന്നത് ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കാവാം.
എന്ത് അവശതകളുണ്ടായാലും എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ച് നമ്മുടെ അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പൊതുവെ വോട്ടിങ് ശതമാനം കൂടുതലാണെങ്കിലും കണ്ണൂര്‍, തലശ്ശേരി നഗരപരിധിയില്‍ ഉള്‍പ്പെടെ വോട്ടിങ് ശതമാനം വളരെ കുറഞ്ഞ ബൂത്തുകളും ഉണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. എഡിഎം എച്ച് ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day