|    Oct 22 Sun, 2017 6:49 am
Home   >  Todays Paper  >  Page 5  >  

വോട്ടര്‍ സ്ലിപ്പ് വിതരണം പോളിങിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കും

Published : 12th May 2016 | Posted By: SMR

തിരുവനന്തപുരം: വോട്ടിങിനു തിരിച്ചറിയല്‍ രേഖയായി അനുവദിച്ച ഫോട്ടോ പതിപ്പിച്ച വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം പോളിങിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്.
വോട്ടേഴ്‌സ് സ്ലിപ്പ് ഉപയോഗിച്ചുള്ള ആള്‍മാറാട്ടവും ക്രമക്കേടും തടയാന്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുനല്‍കിയത്. വിതരണം ചെയ്യാത്ത സ്ലിപ്പ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ (ഇആര്‍ഒ) മുഖാന്തരം മുദ്രവച്ച കവറില്‍ തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചെന്നും സജീവ് ജോസഫ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക