|    Dec 16 Sun, 2018 4:13 am
FLASH NEWS

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യുന്നതിനെതിരേ പരാതി നല്‍കി

Published : 20th April 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി ആളുകളെ നീക്കം ചെയ്യുന്നത്തിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി. ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസനമായിരിക്കെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യു ഡിഎഫ് അനുകൂലികളായ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും തെരഞ്ഞുപിടിച്ചു നിയമവിരുദ്ധമായി നീക്കം ചെയ്തിരിക്കുകയാണ്.
സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്റെ പഞ്ചായത്തില്‍  മൂന്ന് ബൂത്തുകളില്‍ നിന്നും മാത്രം 30 പേരെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഇപ്രകാരം നീക്കം ചെയ്ത ആളുകളുടെ പേര് വിവരവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇവരെല്ലാം ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരും കഴിഞ്ഞതവണ വോട്ട് ചെയ്തവരുമാണ്. മണ്ഡലത്തി ല്‍ വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നുണ്ട്. അടിയന്തരമായി പട്ടികയില്‍ ഉള്ളവരുടെ പേരുകള്‍ പുനസ്ഥാപിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.  യഥാര്‍ത്ഥ ജനഹിതത്തെ അട്ടിമറിക്കാനുള്ള  ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യണമെന്നും തെരെഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ചെയര്‍മാന്‍ കെ എന്‍ വിശ്വനാഥന്‍, കണ്‍വീനര്‍ എബി കുര്യാക്കോസ് എന്നിവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss