|    Jan 17 Tue, 2017 11:02 pm
FLASH NEWS

വോട്ടര്‍മാര്‍ പ്രബന്ധമെഴുതൂ, സമ്മാനം നേടൂ

Published : 2nd April 2016 | Posted By: SMR

കാസര്‍കോട്: ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വോട്ടവകാശമുള്ള മുഴുവന്‍ ആളുകളെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വോട്ടര്‍മാര്‍ക്കായി ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യവും’ എന്ന വിഷയത്തി ല്‍ ഫേസ്ബുക്ക് പ്രബന്ധരചനാ മല്‍സരം സംഘടിപ്പിക്കുന്നു.
മലയാളം, കന്നഡ ഭാഷകളില്‍ മുന്നൂറ് വാക്കുകളില്‍ കവിയാത്തതാവണം പ്രബന്ധം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാര്‍ക്ക് മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പ്രബന്ധം മെയ് അഞ്ചിനകം വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം htt ps://w ww .f aceb ook.c om/d eo. ka sa ra go d എന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്യണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക