|    Apr 30 Sun, 2017 8:38 am
FLASH NEWS

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാല്‍ ഫലം അസാധുവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് പണംനല്‍കിയാല്‍ ഫലം അസാധുവാക്കാന്‍ അധികാരം നല്‍കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം കേന്ദ്ര നിയമമന്ത്രാലയം തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്ന വിധത്തില്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നായിരുന്നു കമ്മീഷന്റെ ആവശ്യം. ബൂത്ത് പിടിച്ചടക്കുമ്പോള്‍ ഫലം റദ്ദ് ചെയ്യാന്‍ കമ്മീഷന് അധികാരം നല്‍കുന്നതു സബന്ധിച്ചുള്ളതാണ് 58 എ വകുപ്പ്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാല്‍ ഫലം റദ്ദാക്കാന്‍ അധികാരം നല്‍കുന്ന വിധത്തില്‍ 58ബി വകുപ്പ് ഭേദഗതി ചെയ്യണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. ജൂണ്‍ ആറിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷന്‍ സര്‍ക്കാരിനു കത്തയച്ചത്.
എന്നാല്‍, ബൂത്ത് പിടിത്തവും വോട്ടര്‍മാര്‍ക്കു കൈക്കൂലി നല്‍കുന്നതും ഒരുപോലെ കാണാനാവില്ലെന്നു നിയമമന്ത്രാലയം വ്യക്തമാക്കി. സപ്തംബര്‍ 26നാണ് കമ്മീഷന്റെ ആവശ്യം നിരസിക്കുന്നതായി അറിയിച്ച് സര്‍ക്കാര്‍ കത്തയച്ചത്. കോഴ ആരോപണവും ഭീതി വിതച്ച് ബൂത്ത് പിടിക്കുന്നതും താരതമ്യം ചെയ്യുന്നത് ഉചിതമല്ല. കോഴ ആരോപണം സത്യമാവണമെങ്കില്‍ അന്വേഷണം, തെളിവ് തുടങ്ങിയ നടപടിക്രമങ്ങള്‍ ആവശ്യമാണ്.  എന്നാല്‍, വിഷയത്തില്‍ വീണ്ടും കത്തയക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day