|    Oct 23 Mon, 2017 5:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വോട്ടര്‍മാരെ കൊലപ്പെടുത്തും: ഐഎസ് ഭീഷണി

Published : 7th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ തിരഞ്ഞെടുപ്പു ദിവസം വോട്ടര്‍മാരെ കൊലപ്പെടുത്തുമെന്ന് ഐഎസിന്റെ ഭീഷണി. മുസ്‌ലിംകളാരും വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ഐഎസ് ആഹ്വാനം ചെയ്യുന്നതായി യുഎസ് തീവ്രവാദ നിരീക്ഷണവിഭാഗമായ എസ്‌ഐടിഇ അറിയിച്ചു. ഐഎസിന്റെ അല്‍ ഹയത് മാധ്യമത്തിലാണ് ബാലറ്റ് ബോക്‌സുകള്‍ നശിപ്പിക്കാനും വോട്ടര്‍മാരെ കൊലപ്പെടുത്താനും എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഏഴു പേജുള്ള പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
ഇസ്‌ലാമിനെതിരായ നയങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍, ഇറാഖ് അധിനിവേശക്കാലത്ത് കൊല്ലപ്പെട്ട മുസ്‌ലിമായ യുഎസ് സൈനികന്റെ പിതാവ് എന്നിവരുടെ ചിത്രങ്ങളും വെബ്‌സൈറ്റിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക