|    Jul 22 Sat, 2017 12:24 pm
FLASH NEWS

വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും കൈകോര്‍ക്കുന്നു

Published : 16th April 2016 | Posted By: sdq

ecfb

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഫേസ്ബുക്കിന്റെ സഹായം പ്രയോജനപ്പെടുത്തും. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും തമ്മില്‍ ധാരണയായി. തെരഞ്ഞെടുപ്പിന്റെ തലേദിവസമായ മെയ് 15 ന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ന്യൂസ്ഫീഡില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുകയും വോട്ട്‌ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഓര്‍മ്മപ്പെടുത്തല്‍ (റിമൈന്‍ഡര്‍) ഫേസ്ബുക്ക് പ്രസിദ്ധീകരിക്കും. തെരഞ്ഞടുപ്പില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകുമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇകെ മാജി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക