|    Nov 21 Tue, 2017 6:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വോട്ടര്‍പ്പട്ടിക പുതുക്കല്‍

Published : 11th November 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ 2018 വര്‍ഷത്തേക്കുള്ള വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍പ്പട്ടിക കഴിഞ്ഞമാസം 31ന് പ്രസിദ്ധപ്പെടുത്തി. ജില്ലാ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി ലഭ്യമാണ്. ബൂത്തുതല ഉദ്യോഗസ്ഥരുടെ പക്കലും അച്ചടിച്ച കരട് പട്ടിക പരിശോധനയ്ക്ക് ലഭ്യമായിരിക്കും. 2018 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ ംംം.ി്‌ുെ.ശി ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക