|    Dec 16 Sat, 2017 7:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വോട്ടര്‍പ്പട്ടിക കീറി; തായ്‌ലന്‍ഡില്‍ എട്ടു വയസ്സുള്ള കുട്ടികള്‍ക്കെതിരേ കേസ്

Published : 24th July 2016 | Posted By: SMR

vote-wait-new

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ കാംഫെങ് ഫെറ്റ് പ്രവിശ്യയില്‍ വോട്ടര്‍ പട്ടിക കീറിയതിന് എട്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കെതിരേ സൈനിക നിയമപ്രകാരം കേസെടുത്തു. തായ്‌ലന്റ് ഭരണഘടനാ പരിഷ്‌കരണം സംബന്ധിച്ച് അടുത്തമാസം നടക്കാനിരിക്കുന്ന ഹിതപരിശേധനയുടെ വോട്ടര്‍പട്ടികയാണ് കുട്ടികള്‍ കീറിയത്.
പിങ്ക് നിറം ഇഷ്ടമുള്ള കുട്ടികള്‍ അതേ നിറമുള്ള വോട്ടര്‍ പട്ടിക കീറി ഭാഗിച്ചെടുക്കുകയായിരുന്നു. വോട്ട പട്ടിക കീറിയതായി പെണ്‍കുട്ടി സമ്മതിച്ചതിനെത്തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നെന്ന് പോലിസ് വിശദീകരിച്ചു. വോട്ടെടുപ്പിനെതിരേ പ്രചാരണം നടത്തുന്നവരെയും നോവോട്ട് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചവരെയും ഈ നിയമപ്രകാരം തായ്‌ലന്റ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഹിതപരിശോധനാ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുന്നതിനായി ഔദ്യോഗിക രേഖകള്‍ നശിപ്പിച്ചു എന്ന കുറ്റമാണ് കുട്ടികള്‍ക്കെതിരേ ചുമത്തിയതെന്ന് വടക്കന്‍ കാംഫെങ് ഫെറ്റ് പോലിസ് കമാന്‍ഡര്‍ ദംരോങ് ഫെറ്റ്‌പോങ് അറിയിച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികളായതിനാല്‍ രാജ്യത്തെ നിയമപ്രകാരം ഇവര്‍ക്ക് തടവുശിക്ഷ നല്‍കില്ലെന്നും പോലിസ് കമാന്‍ഡര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക