|    Mar 24 Fri, 2017 1:59 am
FLASH NEWS

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് പദ്ധതി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍പട്ടികകള്‍ ശുദ്ധീകരിക്കുന്നതിന് നാഷനല്‍ ഇലക്ടറല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ (എല്‍ആര്‍ഇപി) എന്ന പേരില്‍ കര്‍മപരിപാടി നടപ്പാക്കുന്നു.
വോട്ടര്‍പട്ടികകളില്‍ നിലവിലുള്ള ഇരട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കംചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള പരിപാടി പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യപടിയായി വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടെത്തി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കും. ബൂത്ത്തല ഉദേ്യാഗസ്ഥരുടെ സഹായത്തോടെ അവ പരിശോധിച്ച ശേഷം നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. 2011ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലാ ണ് വോട്ടര്‍പട്ടികയുടെ ഗുണനിലവാരം പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുക.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക