|    Nov 20 Mon, 2017 9:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വോട്ടര്‍പട്ടിക : ഫേസ്ബുക്ക് പ്രചാരണവുമായി തിര. കമ്മീഷന്‍

Published : 29th June 2017 | Posted By: fsq

 

ഗുവാഹത്തി: ഫേസ്ബുക്ക് വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓര്‍മപ്പെടുത്തുന്ന, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന പുതിയ പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ 180 കോടി ഉപഭോക്താക്കളാണ് ഫേസ്ബുക്കിലുള്ളത്. “രജിസ്റ്റര്‍ നൗ’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സ്വയം പേര് ചേര്‍ക്കാനാവും. തുടര്‍ന്ന് ദേശീയ വോട്ടേഴ്‌സ് വെബ്‌സൈറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. വോട്ട് ചെയ്യാന്‍ പ്രായമായിട്ടും പട്ടികയില്‍ അംഗമാകാത്തവരെ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി ആരംഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദേശീയതലത്തില്‍ ആദ്യമായാണ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓര്‍മപ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ 13 ഭാഷകളില്‍ പദ്ധതിയുണ്ട്. ആര്‍ കെ മലയത്തിന്റെ മായാജാലരംഗത്തെ 50ാം വാര്‍ഷികം ഒന്നു മുതല്‍ പാലക്കാട്: മാന്ത്രികന്‍ ആര്‍ കെ മലയത്ത് മായാജാലരംഗത്ത് വന്നതിന്റെ അമ്പതാം വാര്‍ഷികാഘോഷം ജൂലൈ 1നു രാവിലെ 10നു പട്ടാമ്പി തിരുവേഗപ്പുറ പ്രഫ. വാഴക്കുന്നം നമ്പൂതിരിയുടെ വീട്ടില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. തുടര്‍ന്ന് “സുവര്‍ണ വിസ്മയങ്ങളുടെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള പുസ്തകം ചടങ്ങില്‍ തയ്യാറാക്കും. പുസ്തക പ്രകാശനം നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തു വച്ചാണ് നിര്‍വഹിക്കുക. തിരഞ്ഞെടുക്കപ്പെട്ട എസ്ടി-എസ്‌സി കോളനികളില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണം, വിദ്യാര്‍ഥികള്‍ക്ക് മനഃശാക്തീകരണം, വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി കുടുംബശ്രീയുമായി സഹകരിച്ച് സ്ത്രീശാക്തീകരണ മാജിക്, വാഹനാപകടത്തിനെതിരേ ഹൈസ്‌കൂള്‍ തലത്തില്‍ ബോധവല്‍ക്കരണം, വയോജനങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കുമായി സാന്ത്വന ജാലവിദ്യ എന്നിവ ഒരു വര്‍ഷത്തിനകം വിവിധ ഭാഗങ്ങളില്‍ നടത്തും. 50ാം വാര്‍ഷികം സമാപിക്കുക നിലമ്പൂരില്‍ വച്ചായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂര്‍ നഗരസഭാ കൗണ്‍സലര്‍ മുസ്തഫ കളത്തുംപടിക്കല്‍, മാന്ത്രികന്‍ ആര്‍ കെ മലയത്ത്,  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക