|    Oct 19 Fri, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വോട്ടര്‍പട്ടിക ഏകീകരിക്കണമെന്ന് ഹരജി

Published : 23rd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ തദ്ദേശ, അസംബ്ലി, പാര്‍ലമെന്റ്് തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം കൂടി പൊതുവായ ഒറ്റ വോട്ടര്‍പട്ടിക  തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ്  കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലേക്ക് പൊതുവായി സമ്മതിദായക പട്ടിക തയ്യാറാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍  സുപ്രിംകോടതി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പൊതു താല്‍പര്യ ഹരജി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യയയാണ് ഹരജി നല്‍കിയിരിക്കുന്നത്. വോട്ടര്‍പട്ടിക തയ്യാറാക്കുന്നിതന് ഏകീകൃതമായ നിയമത്തിന്റെയും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനോ സമര്‍പ്പിക്കുന്നതിനോ നടപടിക്രമങ്ങളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss