|    May 24 Wed, 2017 3:29 pm
FLASH NEWS

വോട്ടര്‍പട്ടികയിലുള്ള പ്രവാസികളുടെ പേര് നീക്കരുതെന്ന് കമ്മീഷന്‍

Published : 17th February 2016 | Posted By: SMR

തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയിലുള്ള പ്രവാസികളുടെ പേരുകള്‍ നീക്കം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക നവീകരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിലാണ് നിര്‍ദേശം. വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം.
ഈമാസം 29ന് മുമ്പ് അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള വോട്ടര്‍പട്ടികയുടെ കരട് തയ്യാറാക്കാനും തീരുമാനമായി. തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് അന്തിമപട്ടികക്ക് വേണ്ടിയുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കും.
വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 20ന് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ചേരും. 24ന് ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളുടെയും യോഗം ചേരും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day