|    Oct 20 Fri, 2017 7:19 am

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published : 15th July 2017 | Posted By: fsq

 

ആനക്കര: വട്ടേനാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. മുവ്വായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുകയും മികച്ച പഠനാന്തരീക്ഷമൊരുക്കി വര്‍ഷങ്ങളായി എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്‌സി   ക്ലാസുകളില്‍ നൂറ് ശതമാനത്തിനടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും, കലാകായിക രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്ന വട്ടേനാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയാണ് സംസ്ഥാന ഗവര്‍മെന്റ്് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ‘സമഗ്ര വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളുടെ നിര്‍മാണത്തിനായി 5 കോടി രൂപ അനുവദിച്ചു. എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്  ഗ്രാമപ്പഞ്ചായത്തുകള്‍, എസ്എസ്എ, ആര്‍എംഎസ്എ തുടങ്ങിയ ഏജന്‍സികള്‍, പൂ ര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടും സഹായത്തോടും കൂടി 18 കോടിയുടെ വികസന രേഖയാണ് പിടിഎ തയ്യാറാക്കി ഗവര്‍മെന്റിന് സമര്‍പ്പിച്ചട്ടുള്ളത്. ഒരു ക്ലാസിന് 3 ലക്ഷം രൂപ വീതം ചെലവഴിച്ച് 8 മുതല്‍ 12 വരെയുള്ള 45 ക്ലാസുകള്‍ ഇതിന്റെ ഭാഗമായി ‘ഹൈടെക് ‘ ആക്കി മാറ്റുന്നതിന് 1 കോടി 35 ലക്ഷം രൂപയും നേരത്തെ അനുവദിച്ച അഞ്ച് കോടിക്ക് പുറമെ അനുവദിച്ചിട്ടുണ്ട്. തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടിയും അനുവദിച്ചു. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് പിടിഎയും അധ്യാപകരും ഫണ്ട് സമാഹരിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്‌കൂളിലെ  45 ക്ലാസുമുറികളും സജ്ജീകരിച്ച് ആഗസ്ത്് 15 നുള്ളില്‍ നല്‍കണം. ഒരോ ക്ലാസ് മുറികളും ടൈല്‍സ്, അടച്ചുറപ്പുള്ള ജനലുകളും വാതിലുകളും ആകര്‍ഷകമായ പെയ്ന്റിങ്, കംപ്യൂട്ടറുകള്‍ സൂക്ഷിക്കാനുള്ള ഷെല്‍ഫുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ചെയ്യേണ്ടതുണ്ടന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക