|    Sep 24 Mon, 2018 8:08 am
FLASH NEWS
Home   >  Kerala   >  

വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കുമ്മനം രാജശേഖരന്‍

Published : 20th January 2017 | Posted By: G.A.G

 kummanam-rajasekharan

തിരുവനന്തപുരം : തനിക്ക് നിലവിലുള്ള വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്നും അതിനാല്‍ തനിക്ക് പ്രത്യേകം സുരക്ഷ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുമ്മനം ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചത്.

കണ്ണൂരിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട സന്തോഷ്‌കുമാറിന്റെ മരണം പ്രത്യേക സംഘത്തെക്കൊണ്ട്്് അന്വേഷിപ്പിക്കണമെന്ന് കു്മ്മനം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss