|    Jun 24 Sun, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈസ് പ്രസിഡന്റായി മൈക് പെന്‍സ്

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: 2013 മുതല്‍ ഇന്ത്യാന ഗവര്‍ണറായ മൈക് പെന്‍സിനെ (57) ഈ വര്‍ഷം ആദ്യമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ട്രംപ് തിരഞ്ഞെടുത്തത്. ഇന്ത്യാനയുടെ പുറത്ത് അത്രത്തോളം ശ്രദ്ധിക്കപ്പെടാത്തയാളാണ് പെന്‍സ്. ഐറിഷ് കത്തോലിക്കാ വിശ്വാസികളായിരുന്നു മാതാപിതാക്കള്‍.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയോടുള്ള താല്‍പര്യം മൂലം ആദ്യം ഡെമോക്രാറ്റിക് പാര്‍ട്ടിയോടായിരുന്നു ആഭിമുഖ്യം. പിന്നീട് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ സ്വാധീനം മൂലം റിപബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറി.
നികുതി വെട്ടിക്കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും സംശയകരമായ നിലപാടുകളാണ് അദ്ദേഹം മുന്നോട്ടു വച്ചത്. ഇറാഖ് അധിനിവേശത്തെ അനുകൂലിച്ച പെന്‍സ് റഷ്യക്കു മുന്നില്‍ അമേരിക്കയുടെ ശക്തി കാണിക്കണമെന്ന നിലപാടുകാരനാണ്. അഭയാര്‍ഥി, മുസ്‌ലിം വിഷയങ്ങളില്‍ ട്രംപിന് എതിരായ നിലപാടുകളാണ് കൈക്കൊണ്ടത്. തോക്കു നിയന്ത്രണത്തിന് എതിരായിരുന്നു. ടെഡ് ക്രൂസിനെയായിരുന്നു പെന്‍സ് പ്രൈമറിയില്‍ പിന്തുണച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss