|    Nov 17 Sat, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന് ജെഎന്‍യു അധ്യാപകര്‍

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകറിന് ജെഎന്‍യു അധ്യാപക സംഘടനയുടെ തുറന്ന കത്ത്. രണ്ടാഴ്ച മുമ്പ് നടന്ന അഭിപ്രായ വോട്ടെടുപ്പിന്റെ തുടര്‍ച്ചയായാണ് കേന്ദ്രമന്ത്രിക്ക് തുറന്ന കത്ത് സമര്‍പ്പിച്ചത്. സപ്തംബര്‍ അഞ്ചിനുള്ളില്‍ വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാണ് 279 ഓളം അധ്യാപകര്‍ ഒപ്പുവച്ച കത്തില്‍ പറയുന്നത്.
വൈസ് ചാന്‍സലര്‍ പ്രവേശനനടപടികളിലെ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഏകപക്ഷീയമായി നിയമനങ്ങള്‍ നടത്തുകയാണെന്നും അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നിരസിക്കുന്നതായും കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ അസോസിയേഷന്‍ ആരോപിക്കുന്നുണ്ട്.അധ്യാപകരോടും വിദ്യാര്‍ഥികളോടുമുള്ള വിസിയുടെ മോശം പെരുമാറ്റം സമുന്നതയായ സര്‍വകലാശാലയെ നശിപ്പിക്കുകയാണെന്നും മേല്‍നോട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും അധ്യാപകര്‍ ആരോപിക്കുന്നു.
സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിസിയുടെ ശ്രമങ്ങളെ അധ്യാപകര്‍ നേരത്തെ അപലപിച്ചിരുന്നു. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉന്നംവച്ച് പ്രവര്‍ത്തിക്കുന്നത്.
സര്‍വകലാശാലയില്‍ ഭരണമല്ല, ഏകാധിപത്യ നടപടികളാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ കീഴില്‍ നടക്കുന്നതെന്നും അധ്യാപകര്‍ ആരോപിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss