|    Mar 28 Tue, 2017 3:46 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വൈവിധ്യങ്ങളുമായി ലുലുവില്‍ ഈത്തപ്പഴ മേള, ഭാഗ്യവാന്‍മാരെ കാത്ത് ബമ്പര്‍ സമ്മാനങ്ങളും

Published : 7th August 2015 | Posted By: admin

lulu dates fest

 

ദമ്മാം/റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അല്‍ ഖോബാര്‍, ജുബൈല്‍, റിയാദ് ശാഖകളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈത്തപ്പഴ മേളക്ക് തുടക്കമായി. ബര്‍ഹി, സുക്കരി, ഖലസ്, ശഫ്‌രി തുടങ്ങി രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും ആകര്‍ഷക വിലക്കുറവില്‍ വില്‍പ്പനയും മേളയുടെ ഭാഗമായി നടക്കും.

ബേക്കറി വിഭാഗത്തില്‍ രുചിവൈവിധ്യങ്ങളുമായി ഈത്തപ്പഴ വിഭവങ്ങള്‍ക്ക് പ്രത്യേക ഇളവാണ് നല്‍കുന്നത്. കൂടാതെ ഡ്രീം ഡ്രൈവ് പ്രമോഷനിലൂടെ പത്ത് ജാഗ്വേര്‍ തഎ സീരീസ് കാറുകളാണ് ബംബര്‍ സമ്മാനമായി ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്.

സാബ്ബുമായി ചേര്‍ന്ന് ലുലുവിന്റെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ നടക്കുന്ന അഖ്‌സാത്ത് പദ്ധതിയിലൂടെ ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ക്ക് അധിക നിരക്കുകളില്ലാതെ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാവുന്നതാണ്.

അറബ് നാഷനല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവു ലഭിക്കും. ആഗസ്ത് അഞ്ചിന് തുടങ്ങിയ ഈത്തപ്പഴ മേള 11 വരെ തുടരുമെന്ന് ലുലു കിഴക്കന്‍ പ്രവിശ്യാ റീജ്യനല്‍ മാനേജര്‍ ഒ എസ് സലാം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day