|    Aug 24 Thu, 2017 1:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈറ്റ് ഹൗസ് വാര്‍ത്താവിനിമയ വിഭാഗം തലവനെ പുറത്താക്കി

Published : 2nd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് വാര്‍ത്താവിനിമയ വിഭാഗം തലവന്‍ ആന്റണി സ്‌കാരമൂച്ചിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. പുതുതായി സ്ഥാനമേറ്റ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ മോശം പരാമര്‍ശങ്ങളുടെ പേരിലാണ് നടപടിയെന്നാണ് സൂചന.കഴിഞ്ഞമാസം 21നാണ്  വാര്‍ത്താവിനിമയ വിഭാഗം തലവനായി സ്‌കാരമൂച്ചിയെ നിയമിച്ചത്. ഇതിനെത്തുടര്‍ന്ന് വൈറ്റ് ഹൗസ് വക്താവും യുഎസ് മാധ്യമ സെക്രട്ടറിയുമായിരുന്ന സീന്‍ സ്‌പൈസര്‍ രാജി വച്ചിരുന്നു. സ്‌കാരമൂച്ചിയുടെ നിയമനം വന്‍ അബദ്ധമാണെന്നായിരുന്നു സ്‌പൈസറുടെ നിലപാട്. വൈറ്റ്ഹൗസ് ജീവനക്കാരുടെ മേധാവിയായി ജോണ്‍ കെല്ലി സ്ഥാനമേറ്റ് രണ്ടുദിവസത്തിനുള്ളിലാണ് പുറത്താക്കല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക