|    Jul 21 Fri, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഐഎസ് ഭീഷണി

Published : 21st November 2015 | Posted By: SMR

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഐഎസ് ഭീഷണി. ഐഎസ് പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി മുഴക്കുന്നത്. ലോകമാകെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും സംഘം മുന്നറിയിപ്പു നല്‍കി. സായുധാക്രമണ സാധ്യത കണക്കിലെടുത്ത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സുരക്ഷ ശക്തമാക്കി. ഫ്രാന്‍സില്‍ തുടങ്ങിവച്ചത് വൈറ്റ്ഹൗസില്‍ അവസാനിപ്പിക്കും.
വൈറ്റ്ഹൗസിനെ തീകൊണ്ട് കറുപ്പണിയിക്കുമെന്നും വീഡിയോയില്‍ ഐഎസ് ഭടന്‍ ഭീഷണി മുഴക്കുന്നു. ശത്രുവിനെ ബെല്‍റ്റ്, കാര്‍ബോംബുകളാല്‍ ചുട്ടെരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാരിസ് ആക്രമണത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ്, യുഎസ് പ്രസിഡന്റ് ഒബാമ എന്നിവരെ വധിക്കുമെന്നും ഭീഷണിയുണ്ട്.
പാരിസില്‍ ഇനിയും ആക്രമണം നടത്തും. ഇറ്റാലിയന്‍ തലസ്ഥാനമായ റോമും ആക്രമിക്കുമെന്നും ബഗ്ദാദിനടുത്ത ഐഎസ് നിയന്ത്രണത്തിലുള്ള ദിജ്‌ലയില്‍ ചിത്രീകരിച്ച വീഡിയോ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കിലും ടൈംസ് സ്‌ക്വയറിലും ആക്രമണം നടത്തുമെന്ന് മറ്റൊരു വീഡിയോ സന്ദേശത്തില്‍ ഐഎസ് ഭടന്‍ പറയുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക, മിലാനിലെ കതീഡ്രലുകള്‍, ലാ സ്‌കാലാ ഓപറ ഹൗസ് തുടങ്ങിയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇറ്റലിക്ക് മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക