|    Oct 21 Sat, 2017 6:46 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈറ്റ്ഹൗസില്‍ ഒബാമയുടെ ദീപാവലി ആഘോഷം

Published : 1st November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ്ഹൗസില്‍ ദീപം തെളിയിച്ച് ദീപാവലി ആഘോഷിച്ചു. വൈറ്റ്ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. തന്റെ പിന്‍ഗാമികളും ഈ രീതി തുടരട്ടെ എന്ന പ്രത്യാശയും ഒബാമ ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചു. 2009ല്‍ വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി മാറിയിരുന്നു ഒബാമ. അതിനുശേഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ മുംബൈയില്‍ ഭാര്യ മിഷേലിനും കുട്ടികള്‍ക്കുമൊപ്പം നൃത്തം ചെയ്ത് ദീപാവലി ആഘോഷിച്ച ഓര്‍മകളും ഒബാമ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ സ്‌നേഹിതര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍ നേരുന്നതായും ഒബാമ കുറിച്ചു.
ഒബാമയുടെ പോസ്റ്റ് ഒന്നര ലക്ഷത്തിലധികം പേര്‍ കാണുകയും 33000 പേര്‍ ഷെയര്‍ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തും ഈ വര്‍ഷം ദീപാവലി ആഘോഷിച്ചിരുന്നു. യുഎന്‍ ആസ്ഥാന ഓഫിസിനു പുറത്ത് ഹാപ്പി ദിവാലി എന്ന് ലെറ്റുകള്‍ക്കൊണ്ട് അലങ്കരിക്കുകയും ചെയ്തു. ഈ വര്‍ഷം ദീപാവലി അവധി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക