|    Nov 18 Sat, 2017 4:25 am
Home   >  News now   >  

വൈറ്റ്ഹൗസിലെ പതിവ് ഇഫ്താര്‍ അവസാനിപ്പിച്ച് ഡോണള്‍ഡ് ട്രംപ്

Published : 26th June 2017 | Posted By: G.A.G

വാഷിങ്ടന്‍ : റമദാനോടനുബന്ധിച്ച് വൈറ്റ്ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ പതിവ്  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവസാനിപ്പിച്ചു. ഇത്തവണത്തെ ഇഫ്താര്‍ വിരുന്ന് വേണ്ടെന്നുവച്ചാണ് രണ്ടു നൂറ്റാണ്ടായി യുഎസ് പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്ന പതിവ് ട്രംപ് അവസാനിപ്പിച്ചത്.
യുഎസിലെ മുസ്‌ലിം സമൂഹത്തില്‍പ്പെട്ട പ്രമുഖരും മുസ്‌ലിം രാജ്യങ്ങളുടെ യുഎസിലെ സ്ഥാനപതികളുമാണ് പ്രസിഡന്റിന്റെ ഇഫ്താറില്‍ പങ്കെടുക്കാറുള്ളത്. വിരുന്നൊഴിവാക്കിയ ട്രംപ് തന്റെ ഈദ് ആശംസ ഇത്തവണ പ്രസ്താവനയില്‍ ഒതുക്കി.
1805ല്‍ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സനാണ് വൈറ്റ്ഹൗസില്‍ ആദ്യമായി ഇഫ്താര്‍ ഒരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക