|    Sep 20 Thu, 2018 5:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വൈറ്റ്ഹൗസിന് മുന്നിലേക്ക് വെള്ളക്കാര്‍ റാലി നടത്തും

Published : 13th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസില്‍ വംശീയവിദ്വേഷം പ്രകടിപ്പിച്ച് ഈ വര്‍ഷവും വെള്ളക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ റാലി നടത്തുന്നു. വെള്ളക്കാരുടെ റാലിക്കെതിരേ നടന്ന പ്രക്ഷോഭത്തിലേക്കു വാഹനം ഓടിച്ചുകയറ്റി ഒരാള്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് മറ്റൊരു നിയോ നാത്‌സി റാലി കൂടി സംഘടിപ്പിച്ചിരിക്കുന്നത്്.
കഴിഞ്ഞവര്‍ഷം വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ് വില്ലില്‍ റാലി സംഘടിപ്പിച്ച വലതു പക്ഷ യുനൈറ്റ് ദി റൈറ്റ്‌സ് ശൃംഖലയാണ് ഈ വര്‍ഷവും റാലി സംഘടിപ്പിക്കുന്നത്്. ഞായറാഴ്ചയാണു സംഘം റാലി സംഘടിപ്പിച്ചിരിക്കുന്നത്്. പ്രതിഷേധത്തിനിടെ ലൈസന്‍സ് ഉള്ളതടക്കമുള്ള എല്ലാ തോക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ആഗസ്ത് 11നായിരുന്നു വെള്ളക്കാരുടെ റാലിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടത്്. 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം വെള്ളക്കാരുടെ ആധിപത്യം, വംശീയത, നിയോ നാത്‌സിസം എന്നിവ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് അപലപിച്ചു. വംശീയതയുടെയും വെറുപ്പിന്റെയും ഏറ്റവും വികൃതമായ മുഖമാണ് ഒരു വര്‍ഷം മുമ്പ് നാം കണ്ടത്്. സ്വാതന്ത്ര്യം, അഭിപ്രായസ്വാത—ന്ത്ര്യം എന്നിവ സംരക്ഷിക്കുന്ന രാജ്യത്തു ജീവിക്കുന്ന അമേരിക്കക്കാര്‍ ഭാഗ്യവാന്‍മാരാണ്. ഇവിടെ വെള്ളക്കാരുടെ ആധിപത്യത്തിനോ, വംശീയതയ്‌ക്കോ അവസരമില്ലെന്നും ഇവാന്‍ക ട്വിറ്ററില്‍ ക്കുറിച്ചു. ട്രംപ്് വെള്ളക്കാരുടെ ആധിപത്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്നതിനിടെയാണു മകള്‍ നിലപാടു വ്യക്തമാക്കിയത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss