|    Feb 25 Sat, 2017 6:08 am
FLASH NEWS

വൈറ്റിലയില്‍ സാമൂഹിക വിരുദ്ധ ശല്യം; വീട്ടിലേക്ക് ചാണകാഭിഷേകം

Published : 15th November 2016 | Posted By: SMR

വൈറ്റില: പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം ഏറിയതായി നാട്ടുകാരുടേയും റസി. അസോ. ഭാരവാഹികളുടേയും പരാതി. ശനിയാഴ്ച രാത്രി വീടിന്റെ മുന്‍ഭാഗം ചാണകാഭിഷേകമായിരുന്നു ഒടുവിലത്തെ സംഭവം. വിടിന്റെ മുകളിലത്തെ നിലയില്‍ മുന്‍ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ശ്രീകൃഷ്ണ വിഗ്രഹത്തേയും പരാക്രമികള്‍ വെറുതെ വിട്ടില്ല. വൈറ്റില വെല്‍കെയര്‍ ആശുപത്രിക്ക് പിന്‍വശം ഷൈന്‍ റോഡില്‍ പത്മാവതിയില്‍ വിശ്വനാഥന്‍ നായരുടെ വീട്ടിലായിരുന്നു ഇത്. വിശ്വനാഥന്‍ നായരും, ഭാര്യ പത്മാവതിയും, മകള്‍ സോണിയയുമാണ് താഴത്തെ നിലയില്‍ താമസിക്കുന്നത്. മകള്‍ സോണിയ എക്‌സൈസ് കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരിയാണ്. സോണിയ ഷൈ ന്‍ റോഡ് റസി. അസോ. ഭാരവാഹിയുമാണ്. മുകളില്‍ 2 ഐടി കമ്പനി ജീവനക്കാരും വാടകക്ക് താമസിക്കുന്നുണ്ട്. ഞായറാഴ് പുലര്‍ച്ചെ രണ്ടരവരെ വാടകക്കാര്‍ പുറത്തുണ്ടായിരുന്നതായി പറയുന്നു. മൂന്നരക്ക് ശേഷം അയല്‍വിട്ടിലെ പശുവിനെ സമീപത്തെ പറമ്പില്‍ കൊണ്ടുവന്ന് കെട്ടിയതായും പറയുന്നു. സംഭവത്തിനെതിരേ മരട് പോലിസില്‍ പരാതി നല്‍കി. പോലിസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മുമ്പ് പ്രദേശത്തെ പല വിടുകളിലേയും ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ച് നശിപ്പിച്ചിട്ടുള്ളതായും വിട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് റസി. അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്നു. റോഡില്‍ കാമറ സ്ഥാപിക്കാന്‍ മരട് പോലിസ് നിര്‍ദേശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പ്രദേശത്തെ കച്ചവട സ്ഥാപന ഉടമകള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക