|    Jan 24 Tue, 2017 12:51 pm
FLASH NEWS

വൈറ്റിലയിലെ നിച്ച് ഓഫ് ട്രൂത്തില്‍ പോലിസ് പരിശോധന

Published : 19th July 2016 | Posted By: sdq

കൊച്ചി: മതപരിവര്‍ത്തനം ചെയ്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന നിച്ച് ഓഫ് ട്രൂത്തില്‍ പോലിസ് പരിശോധന നടത്തി.
കാണാതായ എറണാകുളം തമ്മനം സ്വദേശിനി മറിയം എന്ന മെറിന്റെ ഭര്‍ത്താവ് പാലക്കാട്ടുകാരനായ യഹിയയും തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുല്ലയും ഇവിടെ പലതവണ സന്ദര്‍ശിച്ചിരുന്നുവെന്നും ഇവിടത്തെ കംപ്യൂട്ടറില്‍ നിന്ന് ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ അന്വേഷണച്ചുമതലയുള്ള അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ വി വിജയന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധന നടത്തിയത്.
നിച്ച് ഓഫ് ട്രൂത്തിലെ അഞ്ച് കംപ്യൂട്ടറുകളിലെ സന്ദേശങ്ങള്‍ സംഘം വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. അന്വേഷണവുമായി സ്ഥാപന അധികൃതര്‍ പൂര്‍ണമായും സഹകരിച്ചെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക