|    Sep 25 Tue, 2018 6:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വൈറല്‍ പനി മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

Published : 22nd May 2018 | Posted By: kasim kzm

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വൈറല്‍ പനി പടരുന്ന സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കു പനി വ്യാപിക്കാതിരിക്കാന്‍ ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷഷ്യാവകാശ കമ്മീഷന്‍. വൈറല്‍ പനി പടര്‍ന്ന ജില്ലകളിലെ ഉദേ്യാഗസ്ഥര്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  കാലവര്‍ഷം വരുന്നതിനു മുമ്പുതന്നെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ഞെട്ടിക്കുന്ന സ്ഥിതിവിശേഷമാണു സൃഷ്ടിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. കേസ് കോഴിക്കോട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss