|    Dec 11 Tue, 2018 1:13 am
FLASH NEWS

വൈറല്‍ പനി നേരിടാന്‍ ടാസ്‌ക്‌ഫോഴ്‌സ്‌

Published : 21st May 2018 | Posted By: kasim kzm

കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പ്രത്യേക വൈറസ് പരത്തുന്ന പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ നേരിടാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ കണ്‍വീനറുമായി ടാസ്‌ക്‌ഫോഴ്സ് രൂപീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പുറമെ സ്വകാര്യ ആസ്പത്രികളുടെ സഹായം കൂടി ഉറപ്പാക്കിയതായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജിലും അനുബന്ധമായുള്ള ചെസ്റ്റ് ഹോസ്പിറ്റലിലും അടിയന്തര സംവിധാനങ്ങള്‍ ആരംഭിച്ചു. ഐസിയുവില്‍ ഒരു വെന്റിലേറ്റര്‍ കൂടി ഏര്‍പ്പെടുത്തി. ഒരെണ്ണം സമീപ ദിവസം ഏര്‍പ്പെടുത്തും. പ്രത്യേക വൈറസ് പരത്തുന്നതായി കരുതുന്ന പനി ബാധിച്ച് ചങ്ങരോത്ത് മൂന്നു പേരാണ് മരിച്ചത്. മരണം വൈറസ് പരത്തിയ പനി മൂലമാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ചെസ്റ്റ് ഹോസ്പിറ്റലില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്. അതിന് പുറമെ സ്വകാര്യ ആസ്പത്രിയില്‍ മൂന്ന് പേര്‍ ചികിത്സയില്‍ കഴിയുന്നു. രോഗികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം പകരുന്നത് എന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പുതുതായി രൂപീകരിച്ച ടാസ്‌ക്‌ഫോഴ്‌സ് ആസ്പത്രികളില്‍ അടിയന്തര സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പതിവായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. ചാന്ദ്‌നി എന്നിവര്‍ ടാസ്—ക്‌ഫോഴ്‌സില്‍ അംഗങ്ങളാണ്. മെഡിക്കല്‍ കോളജിലും മറ്റും അടിയന്തര ചികില്‍സക്ക് സിംഗിള്‍ വിന്‍ഡോ സിസ്റ്റം  ഏര്‍പ്പെടുത്തി.
മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ ഡിപാര്‍ട്ട്—മെന്റിനാണ് ഇതിന്റെ ചുമതല. മെഡിക്കല്‍ കോളജില്‍ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്—സുമാര്‍ക്കും മറ്റുമായി ആയിരത്തോളം സര്‍ജിക്കല്‍ മാസ്—ക്കുകള്‍ എത്തിച്ചതായി സൂപ്രണ്ട് അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചതായി ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി കലക്ടര്‍ പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്താനും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ചികിത്സയുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ പരിമിതിയില്ലെന്ന് കലക്ടര്‍ പറഞ്ഞു. സ്വകാര്യ ആസ്പത്രി മേധാവികളുടെയും ഐഎംഎയുടെയും യോഗം ചേരുന്നുണ്ട്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, അപ്പോളോ ആസ്പത്രി ഇന്‍ഫെക്ടഡ് ഡിസീസസ് വിഭാഗത്തിലെ ഡോ. അബ്ദുല്‍ഗഫൂര്‍, സൂപ്രണ്ട് ഡോ. കെ.സി സജിത്ത്്് സംബന്ധിച്ചു.
മെഡിക്കല്‍ കോളെജില്‍ ഒ പി സമയം വൈകുന്നേരം വരെ നീട്ടും. പേരാമ്പ്ര പ്രദേശത്തു നിന്നും വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.പരിചരണ വിഭാഗം ജീവനക്കാര്‍ക്ക് ഡോ. അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് തന്നെ ട്രെയിനിംഗ് നല്‍കും. ആയിരം എന്‍ 95 മാസ്—കും പതിനായിരം സാദാ മാസ്—കും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രികളുടെ യോഗം കലക്—ട്രേറ്റില്‍ ചേര്‍ന്നു. പനിബാധിത പ്രദേശത്ത് ഇന്നലെ മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു.
ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരെ അധികമായി നിയമിക്കാനും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇത്തരം രോഗലക്ഷണവുമായി എത്തുന്നവരെ പ്രത്യേകം പരിചരിക്കാനുള്ള ഏര്‍പ്പാട് ഒരുക്കാനും ചങ്ങരോത്ത് ആവശ്യത്തിന് ആംബുലന്‍സ് സൗകര്യമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട് രോഗം ബാധിച്ച മനുഷ്യരില്‍ നിന്നും മറ്റുള്ളവരിലേക്കു പകരും.ശ്വാസതടസ്സം, കടുത്ത തലവേദന, പനി തുടങ്ങി മസ്തിഷ്—ക ജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss