|    Sep 26 Tue, 2017 5:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വൈറല്‍പനി; സോണിയാഗാന്ധി ആശുപത്രിയില്‍

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വൈറല്‍ പനിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയ സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടുദിവസത്തിനകം അവര്‍ക്ക് ആശുപത്രി വിടാനാവുമെന്ന് ആശുപത്രി മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡി എസ് റാണ പറഞ്ഞു. സോണിയ ആഗസ്തില്‍ 12 ദിവസം ഇതേ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക