വൈറലായ കണ്ണിറുക്കല്‍: വ്യാജ സര്‍ക്കുലര്‍ വാര്‍ത്തയാക്കി ടൈംസ് ഓഫ് ഇന്ത്യ
Published : 23rd March 2018 | Posted By: kasim kzm
ന്യൂഡല്‍ഹി: ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗത്തിലെ കണ്ണിറുക്കലുമായി ബന്ധപ്പെട്ട് വ്യാജ കോളജ് സര്‍ക്കുലര്‍ വാര്‍ത്തയാക്കിയ ടൈംസ് ഓഫ് ഇന്ത്യ അബദ്ധം ബോധ്യപ്പെട്ടതോടെ പിന്‍വലിച്ചു. നായിക പ്രിയാ വാര്യരെ പോലെ വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ കണ്ണിറുക്കുന്നതായി വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്താന്‍ ക്ലാസ് റൂമില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും വ്യാജ സര്‍ക്കുലറില്‍ പറയുന്നു.
കണ്ണിറുക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ അവരെ ഒരുകൊല്ലത്തേക്ക് കോളജില്‍ നിന്ന് പുറത്താക്കുമെന്നും സര്‍ക്കുലറിലുണ്ട്. ഇതാണ് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കോയമ്പത്തൂരിലെ വിഎല്‍ബി ജാനകിയമ്മാള്‍ കോളജിന്റെ പേരില്‍ വ്യജമായി ഉണ്ടാക്കിയതാണ് സര്‍ക്കുലര്‍.
കോളജിന്റെ ലെറ്റര്‍പാഡിലുള്ള മറ്റൊരു സര്‍ക്കുലര്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചു മാറ്റുകയായിരുന്നു. വിഷയം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതോടെ മറുപടി പോസ്റ്റുമായി കോളജ് അധികൃതര്‍ രംഗത്തെത്തി. ഇതോടെ സൈറ്റില്‍ നിന്നു വാര്‍ത്ത നീക്കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.