|    Apr 29 Sat, 2017 5:19 am
FLASH NEWS

വൈമാനികന്റെ അവസാനവാക്കുകള്‍; കൊളംബിയ വിമാനത്തില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു

Published : 2nd December 2016 | Posted By: SMR

ബൊഗോട്ട: കൊളംബിയയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നതായി വെളിപ്പെടുത്തി പൈലറ്റിന്റെ അവസാനവാക്കുകള്‍. ഇന്ധനവും വൈദ്യുതിയുമില്ലാതായ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിച്ചതായും പൈലറ്റിന്റെ സംഭാഷണങ്ങളുടെ ശബ്ദരേഖ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രിയായിരുന്നു ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം ഷാപെകോന്‍സെയുടെ താരങ്ങള്‍ സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം കൊളംബിയയിലെ മെഡലിന്‍ നഗരത്തിനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളടക്കം 71 പേര്‍ മരിച്ചിരുന്നു. ആറുപേര്‍ മാത്രമാണ് അതിജീവിച്ചത്. കോപ്പ സുഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീം അംഗങ്ങള്‍ സഞ്ചരിക്കവെയാണു വിമാനം അപകടത്തില്‍പ്പെട്ടത്.
ലാമിയ 933 വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും വൈദ്യുതിയും ഇന്ധനവും ഇല്ലാതായെന്നും തന്റെ അവസാന സന്ദേശത്തില്‍ പൈലറ്റ് മിഗ്വെല്‍ ക്വിറോഗ മെഡെല്ലിന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചിരുന്നു. സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞദിവസം കൊളംബിയന്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. വിമാനം അടിയന്തരമായി ഇറക്കാന്‍ അനുമതി വേണമെന്നും പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. ബ്രസീലില്‍ നിന്ന് ബൊളീവിയ വഴി കൊളംബിയയിലെ മെഡലിനിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day