|    Jun 21 Thu, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി തുടങ്ങി

Published : 11th January 2017 | Posted By: fsq

 

ഗാന്ധിനഗര്‍: ഗുജറാത്ത് ഗാന്ധിയുടെയും പട്ടേലിന്റെയും നാട് മാത്രമല്ല, വ്യവസായികളുടെ നാട് കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നൊബേല്‍ പുരസ്‌കാര ജേതാക്കള്‍, ആഗോള രംഗത്തു നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വ്യവസായ പ്രതിനിധികള്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ മഹാത്മാമന്ദിര്‍ കണ്‍വന്‍ഷന്‍ ഹാളിലാണ് സംഘടിപ്പിച്ചത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി ഇത്തവണ നാലുദിവസം നീണ്ടുനില്‍ക്കും.2015ല്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലുള്ള 25 ലക്ഷം കോടിയുടെ നിക്ഷേപം സംസ്ഥാനത്തെത്തിയതായി മോദി പറഞ്ഞു. 2003മുതല്‍ ഉച്ചകോടി വിജയകരമായി തുടരുന്നു. ഉച്ചകോടിയുടെ തുടക്കം മുതല്‍ പങ്കാളികളായ കാനഡ, ജപ്പാന്‍ രാജ്യങ്ങളിലെ അറിയപ്പെടുന്ന 100 കണക്കിന് സ്ഥാപനങ്ങള്‍, അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഉച്ചകോടിയിലും പ്രദര്‍ശിപ്പിക്കാറുണ്ട്.ഇവിടെയുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ച സമര്‍പ്പണബോധവും കഴിവുമുള്ള തൊഴില്‍ ശക്തി രാജ്യത്തിനും വ്യവസായങ്ങള്‍ക്കും വാഗ്ദാനമാണെന്നും മോദി പറഞ്ഞു. സമീപഭാവിയില്‍ തങ്ങളുടെ വ്യവസായം തുടങ്ങാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമായി ഇന്ത്യ മാറും. 2014-15 സാമ്പത്തിക വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 12.4 ശതമാനം ഇന്ത്യയുടെ സംഭാവനയായിരുന്നു. ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ആദ്യ പത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും മോദി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss