|    Oct 20 Fri, 2017 2:39 pm
FLASH NEWS

വൈഫൈ പദ്ധതിയിലെ അഴിമതി: മാര്‍ച്ച് നടത്തി

Published : 1st July 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ വൈഫൈ പദ്ധതിയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.
വൈഫൈ നടപ്പാക്കുക ബിഎസ്എന്‍എലുമായി സഹകരിച്ചിട്ടായിരിക്കുമെന്നു പറഞ്ഞു കൗണ്‍സിലിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും പിന്നീട് റിലയന്‍സുമായി കരാറിലേര്‍പെടുകയും ചെയ്ത എല്‍ഡിഎഫ് ഭരണസമിതിയുടെ കള്ളത്തരം വെളിച്ചത്തായെന്നു ജോണ്‍ ഡാനിയല്‍ പറഞ്ഞു.
സിപിഎമ്മിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി സ്വകാര്യ കമ്പനിയുമായി സിപിഎമ്മുകാരായ മേയറും ഡെപ്യൂട്ടി മേയറും കരാറിലേര്‍പ്പെട്ടതിനെ കുറിച്ച് സിപിഎം ജില്ലാ നേതൃത്വം അഭിപ്രായം പറയണമെന്ന് ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.
യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെലിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് ചാലിശ്ശേരി, കുട്ടി റാഫി, ജയ്ക്കബ് പുലിക്കോട്ടില്‍, വത്സല ബാബുരാജ്, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ പ്രഭുദാസ് പാണേങ്ങാടന്‍, സജിപോള്‍ മാടശ്ശേരി, ടോം ആന്റണി, പ്രിന്‍സ് കാഞ്ഞിരത്തിങ്കല്‍, ജിജോ ചാക്കപ്പന്‍, രാജീവ് ടിഎന്‍, സജിത്കുമാര്‍, രാഹുല്‍ എന്‍ ആര്‍, ജിജോമോന്‍, ഡേവിഡ് കുര്യന്‍, വിഎസ് ഡേവിഡ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക