|    Jul 16 Mon, 2018 2:30 pm
FLASH NEWS

വൈപ്പിന്‍ സര്‍ക്കാര്‍ കോളജില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു

Published : 13th August 2017 | Posted By: fsq

 

വൈപ്പിന്‍: ഈ അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന വൈപ്പിന്‍ ഗവ. ആട്‌സ് ആന്റ് സയന്‍സ് കോളജിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ മുന്നോടിയായി കോളജിനും കോഴ്‌സുകള്‍ക്കും— മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചുകഴിഞ്ഞു. കോളജ് 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ബിഎ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), ബിഎസ്‌സി (മാത്തമാറ്റിക്‌സ്), ബികോം (ടാക്‌സേഷന്‍) എന്നിവയാണ് അംഗീകാരം ലഭിച്ച കോഴ്‌സുകള്‍. ബിഎക്കും ബിഎസ്‌സിക്കും 30 സീറ്റ് വീതവും ബികോമിന് 40 സീറ്റുമാണ് ഈ വര്‍ഷമുള്ളത്. പ്രവേശനത്തിനായിഅപേക്ഷാഫോം വിതരണം ആരംഭിച്ചതായി സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. കെ ജയകുമാര്‍ അറിയിച്ചു.ഇതിനായി എളങ്കുന്നപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓഫിസ് തുറന്നിട്ടുണ്ട്. 13, 14, 15, 16 ദിവങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപേക്ഷകര്‍ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് ഹാജരാക്കേണ്ടത്. സംവരണത്തിന് അര്‍ഹതയുള്ളവരും എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ ഗ്രേഡ് മാര്‍ക്കിന് അര്‍ഹരായവരും— ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണമെന്നും സ്‌പെഷ്യല്‍ ഓഫിസര്‍ അറിയിച്ചു.ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപമുള്ള ഗവ. ന്യൂ എല്‍പി സ്‌കൂള്‍ കെട്ടിടത്തിലാണ്— കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെട്ടിടത്തിന്റെ നവീകരണം പുരോഗമിക്കുന്നു. ആവശ്യമായ ഫര്‍ണിച്ചര്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, കംപ്യൂട്ടര്‍ എന്നിവയും ഒരുക്കുകയാണ്. സ്‌കൂളിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിലേക്കു മാറ്റും. കോളജിന് കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭ നടപടികളും— ആരംഭിച്ചിച്ചുകഴിഞ്ഞു.വൈപ്പിന്‍ നിവാസികളുടെ ചിരകാരലാഭിലാഷമായ സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിദ്യാഭ്യാസ രംഗത്തെ ദ്വീപില്‍ സര്‍ക്കാര്‍ കോളജില്ലെന്ന ഒരു കുറവ് നികത്തപ്പെടുകയാണ്. ഗോശ്രീ പാലങ്ങള്‍ വരുന്നതിനുമുമ്പും പിന്നീടും എറണാകുളത്തും മാല്യങ്കരയിലും കൊച്ചിയിലും ഒക്കെയായിരുന്നു ദ്വീപ് നിവാസികളായ വിദ്യാര്‍ഥികളുടെ ഉപരിപഠനം. വൈപ്പിന്‍ ജനതയ്ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണസമ്മാനമാണ് കോളജ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss