|    Feb 24 Fri, 2017 4:34 pm
FLASH NEWS

വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാത ; കാല്‍നടക്കാര്‍ക്ക് സിഗ്‌നല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാവുന്നു

Published : 31st October 2016 | Posted By: SMR

വൈപ്പിന്‍: ജനസാന്ദ്രതകൊണ്ട് ഏഷ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വൈപ്പിന്‍ ദ്വീപിലെ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. പ്രധാന ഗതാഗതമാര്‍ഗമായ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാതയില്‍ തിരക്കുള്ള നിരവധി ജങ്ഷനുകളുണ്ട്. ഗോശ്രീ, പുതുവൈപ്പ്, ഞാറക്കല്‍ ആശുപത്രിപ്പടി, നായരമ്പലം പാലം, പഴങ്ങാട്, ചാത്തങ്ങാട്, കുഴുപ്പിള്ളി, ദേവസ്വംനട എന്നീ പ്രധാന ജങ്ഷനുകളിലെങ്കിലും സിഗ്‌നല്‍ സംവിധാനം ഏര്‍പെടുത്തിയാല്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകടമില്ലാതെ മറുവശം കടക്കാനാവും. ഈ ഭാഗങ്ങളില്‍ കാല്‍നടക്കാര്‍ കാത്തുകെട്ടി നിന്നാലേ മറുവശത്തേക്കുപോകാനാവൂ. സിഗ്‌നല്‍ വരുന്നതോടെ ഒരു മിനിറ്റെങ്കിലും സൗകര്യപ്രദമായി മുറിച്ചുകടക്കാനാവും. ഇരുന്നൂറിലേറെ കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകളും ആയിരക്കണക്കിന് കാറും ബൈക്കും മറ്റു വാഹനങ്ങളും ചീറിപ്പായുന്ന സംസ്ഥാനപാതയ്ക്ക് വേണ്ടത്ര വീതിയില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു. റോഡ് പുനര്‍നിര്‍മിച്ചപ്പോള്‍ കാല്‍ നടക്കാര്‍ ഉപയോഗിച്ചിരുന്ന സ്ഥലംകൂടി ടാര്‍ ചെയ്തതോടെ പാതക്കരികിലൂടെ നടന്നുപോവുന്നത് അപകടം മുന്നില്‍കണ്ടാണ്. ഇതിനിടെ എസ് ശര്‍മ എംഎല്‍എ ഇടപെട്ട് ഇ-യാത്രാ പദ്ധതി നടപ്പാക്കാന്‍ ശ്രമമുണ്ടായെങ്കിലും അതും യാഥാര്‍ഥ്യമായില്ല. ഇരുവശവും കൈവരിയോടുകൂടിയ കാ ല്‍നട സൗകര്യമാണ് ഇ-യാത്രയില്‍ പ്രധാനമായും വിഭാവനംചെയ്തിരുന്നത്. അതേസമയം ദേവസ്വംനടയില്‍ ഉണ്ടായിരുന്ന സിഗ്‌നല്‍ സംവിധാനം ഇല്ലാതായിട്ട് ഒരു വര്‍ഷമാവുന്നു. ഇത് നന്നായെന്നും അല്ലെന്നും രണ്ട് അഭിപ്രായങ്ങളുമുണ്ട്. എന്തായാലും കാല്‍നടക്കാരുടെ സ്വതന്ത്രമായ നീക്കങ്ങള്‍ക്ക് സംവിധാനമുണ്ടാക്കണമെന്ന ആവശ്യത്തിന് മുന്‍തൂക്കമേറിവരികയാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ ഉള്‍പെടുത്തി 75 കോടി വകയിരുത്തിയിട്ടുള്ള തീരദേശപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ യാത്രാക്ലേശങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവും. ദീര്‍ഘദൂര വാഹനങ്ങള്‍ അതുവഴി തിരിച്ചുവിട്ടാല്‍ സംസ്ഥാനപാതയി ല്‍ തിരക്ക് കുറയും. അതുവരെയുണ്ടാവുന്ന ഗതാഗതക്കുരുക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സിഗ്‌നല്‍ സംവധാനം വേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക