|    Jun 29 Thu, 2017 12:47 am
FLASH NEWS

വൈപ്പിന്‍കരയുടെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഐഒസി സമരം

Published : 19th June 2017 | Posted By: fsq

 

വൈപ്പിന്‍:വൈപ്പിന്‍ കരയുടെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഐഒസി പാചകവാതക സംഭരണിക്കെതിരേയുള്ള സമരം. കുടിവെള്ള സമരങ്ങള്‍ക്ക് പുറമെ വൈപ്പിന്‍-എറണാകുളം പാലങ്ങളുടെ നിര്‍മാണത്തിനു വേണ്ടിയും വൈപ്പിനില്‍ ധാരാളം സമരങ്ങള്‍ അരങ്ങേറിയട്ടുണ്ട്. വൈപ്പിനില്‍ നിന്ന് വഞ്ചികള്‍കൂട്ടികെട്ടി വഞ്ചിപ്പാലം തീര്‍ത്ത് അതിലൂടെ നഗരത്തിലേക്ക് എത്തിയ പാലത്തിനായുള്ള സമരവും നഗരത്തിലേക്ക് കുടിയേറി നഗരത്തെ സ്തംഭിപ്പിച്ച കുടിവെള്ള സമരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരമുഖം തുറന്ന വൈപ്പിന്‍കരക്ക് ഐഒസി സമരവും വിജയത്തിലേക്ക് എത്തിക്കുമെന്നുള്ള സൂചനകളാണ് സമരങ്ങളില്‍ വര്‍ദ്ധിത ആവേശത്തോടെ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുവടെ സാന്നിധ്യം വിളിച്ചോതുന്നത്. കക്ഷി രാഷ്ട്രീയ ജാതി-മത ചിന്തകള്‍ക്കപ്പുറം ഒരുനാട് ഒന്നായി അണിനിരന്നതായിരുന്നു കുടി വെള്ള സമരവും പാലം സമരവും രണ്ടുസമരങ്ങളും ആവശ്യത്തിലൂന്നിയതാണെങ്കില്‍ ഐഒസിക്കെതിരെയുള്ള സമരം അതിജീവനത്തിനേന്റേതുകൂടിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക