|    Apr 27 Thu, 2017 2:54 am
FLASH NEWS

വൈപ്പിനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു

Published : 1st September 2016 | Posted By: SMR

വൈപ്പിന്‍: വൈപ്പിനില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. പനിയെ തുടര്‍ന്ന് ചികല്‍സയിലായിരുന്ന എടവനക്കാട് സ്വദേശിയായ യുവാവ് മരിച്ചത് ഡെങ്കിപ്പനി ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി ബാധിച്ച എട്ടോളം പേര്‍ വൈപ്പിനിലെ സ്വകാര്യ ആശുപത്രിയില്‍ ചികികല്‍സയിലാണെന്നാണ് വിവരം. ഇതില്‍ മൂന്നുപേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
എടവനക്കാട് സെയ്ദുമുഹമ്മദ് റോഡ് പുത്തന്‍വീട്ടില്‍ നാസറിന്റെ മകന്‍ അഫ്‌സലാണ് കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ചത്. ഈ യുവാവ് എറണാകുളം മറൈന്‍ ഡ്രൈവിലെ വ്യാപാരസമുച്ചയത്തിലെ മൊബൈല്‍ ഫോണ്‍ ടെക്‌നീഷനായിരുന്നു. ആദ്യം എടവനക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലിയിലും, കോലഞ്ചേരിയിലും ചികില്‍സതേടി.
തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് കഴിഞ്ഞദിവസം അഫ്‌സല്‍ മരിച്ചത്.
വൈപ്പിനിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ വേണ്ടനടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ജനങ്ങള്‍ക്കിടയില്‍ പരാതി വ്യാപകമാണ് ഇപ്പോള്‍തന്നെ സ്വാകാര്യ ആശുപത്രികളില്‍ നിരവധിപേര്‍ ചികില്‍സയിലായിട്ടും ബോധവല്‍ക്കരണം നടത്താനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ഉയരുന്നുണ്ട്.
പകല്‍സമയങ്ങളില്‍ കടിക്കുന്ന കൊതുകുകളാണ് രോഗം പടര്‍ത്തുന്നതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
രാത്രികാലങ്ങളില്‍ കടിക്കുന്ന കൊതുകുകള്‍ അപകടം വരുത്തുന്നില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. പനിബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് കൊതുകു നശീകരണത്തിനുള്ള മാര്‍ഗങ്ങളും ബോധവല്‍ക്കരണവും നടത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day